Site iconSite icon Janayugom Online

ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിലാണ് മരിച്ച നിലയിൽ കണ്ടത്. അതേസമയം കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.

അതേസമയം ആലപ്പുഴയിൽ കനത്തമഴ തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ കൈവഴികളായ ജലാശയങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞിരിക്കുകയാണ്. ആലപ്പുഴ നഗരത്തിന്‍റെ കിഴക്കൻ മേഖലയായ ചുങ്കം, തിരുമല , പള്ളാത്തുരുത്തി ഭാഗങ്ങളിൽ പാടശേഖരങ്ങൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. അമ്പലപ്പുഴ താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടനാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും.

Exit mobile version