Site iconSite icon Janayugom Online

തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള. ചെന്നൈയിലെ അരുംബാക്കം ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ബാങ്കില്‍ നടന്ന കവര്‍ച്ചയില്‍ 20 കോടിയോളം വരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരെ കെട്ടിയിട്ട് കത്തിമുനയില്‍ നിര്‍ത്തിയാണ് മോഷണം നടന്നത്. കൃത്യത്തിനു ശേഷം മോഷ്ടാക്കള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച പകൽ മൂന്നംഗ സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കൊള്ള നടത്തിയത്. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ ബാങ്കിലെ ജീവനക്കാരനായ മുരുകന്‍ എന്നയാളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.

മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയില്‍ പൂട്ടിയിട്ട് ലോക്കറിന്റെ താക്കോല്‍ കയ്ക്കലാക്കി പണവും സ്വര്‍ണവും കവരുകയായിരുന്നു. കൃത്യത്തിനു മുമ്പ് ബാങ്കിലെ സുരക്ഷാ ജീവനക്കാരന് ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കിടത്തിയിരുന്നു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: A mas­sive bank rob­bery in broad day­light in Tamil Nadu
You may also like

 

Exit mobile version