Site iconSite icon Janayugom Online

കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം; ആളപായമില്ല

കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയിൽ വൻ തീപിടിത്തം. ജഹ്‌റ, ഖൈറവാൻ, അർദിയ, ഇസ്‌നാദ്, സുമൂദ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് അഗ്നിശമന ടീമുകൾ ചേർന്നാണ് തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കിയത്. അലുമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത് തീപിടിത്തത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചു. അഗ്നിശമന ടീമുകളുടെ വേഗത്തിലുള്ള ഇടപെടൽ കാരണം പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കാനായി. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. 

Exit mobile version