കോട്ടയം പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി 45 വയസ് തോന്നിക്കുന്ന പുരുഷൻ മരിച്ചു. കൊട്ടരമറ്റം ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്. പാലാ – കുത്താട്ടുകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് റോക്കീസ് ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. അതേസമയം മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
English Summary:A middle-aged man died after being hit by a bus in Pala
You may also like this video