Site icon Janayugom Online

കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

നാദാപുരം വിലങ്ങാട് കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വിലങ്ങാട് പാനോം സ്വദേശി പുത്തന്‍വീട്ടില്‍ സുദേവനാണ് (65) മരിച്ചത്. രാവിലെ കുരുമുളക് പറിക്കാന്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പോയ സുദേവനെ ഉച്ചക്കാണ് തേനീച്ചയുടെ കുത്തേറ്റ് വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് രണ്ടു ദിവസമായി തേനീച്ചയുടെ അക്രമം നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ക്കും കുത്തേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വളയം പൊലീസ് സ്ഥലത്തെത്തി.

Eng­lish Summary;A mid­dle-aged man died after being stung by a bee
You may also like this video

Exit mobile version