മധ്യവയസ്ക്കനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാക്കോടതി വാർഡിൽ കാർത്തികയിൽ സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു.
ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ ഇയാളെ കണ്ടിരുന്നു. ഇന്ന് രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴസ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിച്ചു. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും കൂടെ നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സുജിത (നഴ്‌സ്, ലേക്ക്ഷോര്). മക്കൾ: അമേയ, അനാമിക.

