Site iconSite icon Janayugom Online

മിനിലോറിയും കാറും കൂട്ടിയിടിച്ച്​ വീടിന്റെ മതിൽ തകർന്നു

മിനിലോറിയും കാറും കൂട്ടിയിടിച്ച്​ കലക്ടറേറ്റിന്​ മുന്നിലെ വീടിന്റെ മതിൽ തകർന്നു. ഇന്ന് പുലർച്ചെ ആറിന്​ ആലപ്പുഴ കലക്​ടറേറ്റ്​ ജംഗ്​ഷനിലായിരുന്നു അപകടം. 

കോൺവെന്റ് സ്ക്വയർ ഭാഗത്തുനിന്ന്​​ വന്ന ​ലോറിയും ബീച്ച്​ ഭാഗത്തേക്ക്​ പോയ കാറും തമ്മിലാണ്​ കൂട്ടിയിടിച്ചത്​. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിടിച്ചാണ്​ ഇരുവാഹനങ്ങളും നിന്നത്​. സമീപത്തെ കേബിൾ വലിച്ച ഇരുമ്പുതൂണും ​തകർന്നിട്ടുണ്ട്​. അപകടസാധ്യത കണ​ക്കിലെടുത്ത്​ വാഹനങ്ങൾ എടുത്തുമാറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ല

Exit mobile version