Site icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പന്ത്രണ്ട് മണിക്കൂറോളം കൂട്ടബലാ ത്സംഗത്തിനിരയാക്കി; സംഭവം മുംബൈയില്‍

girl raped

മഹാരാഷ്ട്രയിലെ പാൽഘഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികൾ പെണ്‍കുട്ടിയെ കടൽത്തീര ഗ്രാമത്തിലുള്ള ഒഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അടുത്തദിവസം രാവിലെ വരെ അവർ മാറിമാറി ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെനിന്ന് തന്നെ കടല്‍ത്തീരത്തുള്ള കുറ്റിക്കാട്ടില്‍വച്ചും ഇവര്‍‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: A minor girl was gang-raped by eight men for twelve hours; The inci­dent hap­pened in Mumbai

You may also like this video

Exit mobile version