പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കായിക പരിശീലകൻ ജാക്സൺ(21) അറസ്റ്റിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിന്റൺ പരിശീലകനാണ് ജാക്സൺ. പ്ലസ് വൺ വിദ്യാർത്ഥിനിയായ 16കാരിയെ ബാഡ്മിന്റൺ പരിശീലനത്തിനിടെയാണ് ജാക്സൺ പരിചയപ്പെട്ടത്. പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. രണ്ടുമാസം നീണ്ട പരിചയത്തിനിടെ നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ ജാക്സണെ റിമാൻഡ് ചെയ്തു.
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കായിക പരിശീലകൻ അറസ്റ്റിൽ

