Site icon Janayugom Online

തൃശൂരില്‍ ‍പ്രായപൂർത്തിയാകാത്ത കുട്ടി മൂന്നുപേരുമായി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് വണ്ടി ഓടിച്ച സംഭവത്തിലാണ് നടപടി. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് വിധി. ജനുവരി 20നാണ് മൂന്നുപേരുമായി കുട്ടി സ്കൂട്ടറോടിച്ചത്. അമ്മയുടെ പേരിലാണ് സ്കൂട്ടര്‍. പ്രതിയായ അച്ഛനെ ഒഴിവാക്കി.

അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് സ്കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾ സ്കൂട്ടറുമായി മോട്ടോർ വാഹന വകുപ്പ് സംഘത്തിന്റെ മുന്നിൽപെട്ടതോടെയാണ് സംഭവത്തിൽ കേസെടുത്തത്.

Eng­lish Sum­ma­ry: A minor was rid­ing a scoot­er; Moth­er fined Rs 25,000
You may also like this video

Exit mobile version