തിരുവനന്തപുരത്തെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്.പാര്‍ട്ടിക്കിടെ രണ്ടു ഗ്രൂപ്പുകളായി തിരിഞ് തമ്മിലടിക്കുകയായിരുന്നു.ലഹരി കേസിലെയും,കൊലപാതക കേസിലെയും പ്രതികളടക്കം പാര്‍ട്ടിയില്‍പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു. സംഭവത്തിന് തിരുവനന്തപുരം പാളയത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലിന് പൊലീസ് നോട്ടീസ് നല്‍കി.
അടിപിടിയില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും .പാളയത്തെ ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡില്‍ നടന്ന തല്ലിനാണ് പൊലീസ് സ്വമേധയാകേസെടുക്കുക.
ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെ തുടർന്ന് തല്ലുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഹോട്ടലിന് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്. ഡിജെ പാർട്ടി സംഘടിപ്പിച്ച ഹാളില്‍ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പൊലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

