Site iconSite icon Janayugom Online

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; കോഴിക്കോട് മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു

ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മകന്‍ മൊബൈല്‍ ഗെയിമിന് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും വാശി പിടിച്ചു.

ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Exit mobile version