Site iconSite icon Janayugom Online

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ. തകഴി കേളമംഗലം തെക്കേടം വീട്ടില്‍ പ്രിയ (35) പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് മരിച്ച പ്രിയ. ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. 

മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിൻ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാൻ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ അന്വേഷണത്തിൽ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

Exit mobile version