Site iconSite icon Janayugom Online

കണ്ണൂരിൽ അമ്മയേയും മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ അമ്മയേയും മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്നിലാണ് സംഭവം. ഭാമ എന്ന യുവതിയും ഇവരുടെ പതിനാലും പതിനൊന്നും പ്രായമുള്ള മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻകുന്ന് സ്കൂളിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. 

ഇവരെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (11) എന്നിവ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ഇന്നലെ ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ 9 ഏക്കറിലാണ് സംഭവം. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉപ്പുതറ പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കടബാധ്യത മൂലമുള്ള ആത്മഹത്യയായിരുന്നു ഇതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version