മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പണം കണ്ടെത്തുന്നതിനായി അമ്മ നവജാത ശിശുവിനെ വിറ്റു. റഷ്യയിലെ കാസ്പിയിസ്ക് എന്ന സ്ഥലത്താണ് സംഭവം. 33 കാരിയായ സ്ത്രീയാണ് തന്റെ അഞ്ച് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല ഏപ്രില്‍ 25നാണ് സംഭവം. മാതാപിതാക്കള്‍ ആകാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മെയ് അവസാനത്തോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസോച്ഛ്വാസം ശരിയായി നടക്കുന്നില്ലെന്നും അതിനാല്‍ മൂക്കിന് ശസ്ത്രക്രിയ വേണമെന്നുമായിരുന്നു സംഭവത്തില്‍ അമ്മയുടെ പ്രതികരണം.
നവജാത ശിശുവിനെ നിയമവിരുദ്ധമായി ദത്തെടുത്ത ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: A mother sold her five-day-old baby to raise money for plastic surgery
You may like this video also