Site iconSite icon Janayugom Online

മാംസം കടത്തിയെന്ന് ആരോപണം മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

മുസ്ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം ത​ല്ലിക്കൊന്നു. മുഹമ്മദ് സഹിറുദ്ദീന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഏഴ് പേരെ സരൺ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സരൺ ജില്ലയിലെ ഖോരി പാകർ മേഖലയിലൂടെ സഹിറുദ്ദീന്റെ ട്രക്ക് കടന്നു പോകുമ്പോൾ വാഹനത്തിന് തകരാർ സംഭവിക്കുകയായിരുന്നു. വാഹനം പരിശോധിക്കുന്നതിനിടെ സഹിറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രക്കിലുള്ളത് എന്താണെന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. ട്രക്കിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് ഇവർ സഹിറുദ്ദീനെ മർദിക്കാനാരംഭിച്ചു. സഹിറുദ്ദീന്റെ സഹായി ഖുർഷിദ് അലി ​ഓടി രക്ഷപ്പെടുകയായിരുന്നു. കാലില്‍ ശസ്ത്രക്രിയക്ക് വിധേയനായതിനാൽ സഹിറുദ്ദീന് ഓടാൻ സാധിച്ചില്ല. സംഭവമറിഞ്ഞ് പൊലീസെത്തിയിട്ടും മർദനം തുടര്‍ന്നു.

അതേസമയം മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നതായി കൊണ്ടുപോയ കന്നുകാലികളുടെ എല്ലുകളാണ് ട്രക്കിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഹൈദര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറി ലൈസൻസോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

Eng­lish Sum­ma­ry: A Mus­lim youth was alleged­ly beat­en to death by a mob for smug­gling meat

You may also like this video

Exit mobile version