Site iconSite icon Janayugom Online

കർണാടക മതപരിവർത്തന നിരോധന നിയമപ്രകാരം മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു

അടുത്തിടെ പ്രഖ്യാപിച്ച കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു റൈറ്റ് ടു റിലീജിയൻ ആക്ട് പ്രകാരം ‘ഒരു സ്ത്രീയെ വിവാഹം കഴിക്കാനെന്ന വ്യാജേന മതം മാറ്റിയതിന് ഒരു മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

യുവതിയുടെ മാതാവ് നൽകിയ പരാതിയിലാണ് സയ്യിദ് മുഈനെതിരെ കേസെടുത്തതെന്ന് ബെംഗളൂരു നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനായക് പാട്ടീൽ പറയുന്നുകഴിഞ്ഞ ദിവസം 18 കാരിയായ യുവതിയുടെ അമ്മയുടെ പരാതിയെ തുടർന്ന് ഒക്ടോബർ ആറിന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതേത്തുടർന്ന് ഒക്‌ടോബർ എട്ടിന് പുരുഷനെയും യുവതിയെയും പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌തു.

വിവാഹം കഴിക്കാനെന്ന വ്യാജേന തന്റെ മകളെ സയ്യിദ് മുഈൻ മതം മാറ്റിയതായി വ്യാഴാഴ്ച രാത്രി യുവതിയുടെ മാതാവ് വീണ്ടും പരാതി നൽകി.അതനുസരിച്ച്, കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തതായി പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ആന്ധ്രാപ്രദേശിലെ പെനുകൊണ്ടയിലാണ് മതപരിവർത്തനം നടന്നതെന്നും പരാതിയില്‍ പറയുന്നു. 

Eng­lish Summary:
A Mus­lim youth was arrest­ed under the Kar­nata­ka Pro­hi­bi­tion of Reli­gious Con­ver­sion Act

You may also like this video:

YouTube video player
Exit mobile version