Site iconSite icon Janayugom Online

ഗുജറാത്തിൽ ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ തല്ലിക്കൊ ന്നു

crcketcrcket

ഗുജറാത്തില്‍ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണാൻ എത്തിയ ഇരുപത്തിമൂന്നുകാരനെ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. പൊതുതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആറാമത്തെ ആൾക്കൂട്ടക്കൊലപാതകമാണ് ഇവിടെ നടന്നിരിക്കുന്നത്. പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ നിന്നാണ് സംഭവത്തിന്റെ തുടക്കം. മോട്ടോർ സൈക്കിളിൽ എത്തിയ ഒരു സംഘം ആളുകൾ സൽമാനോട് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്ന്മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച സല്‍മാന്‍ വസ്ത്രവ്യാപാരശാലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ക്രിക്കറ്റില്‍ മുസ്ലീം കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച വച്ചത് ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു. 

ആക്രമത്തില്‍ സല്‍മാന്റെ വൃക്കയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നു ഇതാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ജൂൺ 23 ന് ആനന്ദ് റൂറൽ പൊലീസ് സ്റ്റേഷനിൽ കുടുംബം എഫ്ഐആർ ഫയൽ ചെയ്തു. ഇതിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് നിയമവിരുദ്ധമായി സംഘം ചേരല്‍ , കലാപത്തിനുള്ള ശിക്ഷ, മാരകായുധങ്ങളുമായി ആയുധം ധരിക്കുക, കൊലപാതകം, സ്വമേധയാ മുറിവേൽപ്പിക്കൽ എന്നിവ പ്രകാരം കേസിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഗെറ്റോ ദിനേശ്ഭായ് പാർമർ എന്ന മെഹുൽ, ഹോളോ മഫത്ഭായ് പാർമർ എന്ന കിരൺ, ഫുലിയോ രമേഷ്ഭായ് വഗേല എന്ന മഹേന്ദ്ര. അക്ഷയ് എന്ന അക്കോ നർസിങ്ഭായ് പർമർ, രത്തിലാൽ റൈസിങ്ഭായ് പർമർ, വിജയ് എന്ന പകൊരാനി മംഗൾഭായ് പർമർ, വഗാസിയിൽ നിന്നുള്ള കേതൻ മഹേന്ദ്രഭായ് പട്ടേൽ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.ഈ എല്ലാ പ്രതികളെയും കോടതി ഏഴ് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: A Mus­lim youth was beat­en to death by a mob in Gujarat

You may also like this video

Exit mobile version