Site iconSite icon Janayugom Online

ഗ്ലാസ്സ് പാളികൾ വീണ് ആസാം സ്വദേശിക്ക് ദാരുണാ ന്ത്യം

വ്യവസായ മേഖലയായ ഇടയാറിൽ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ വീണ് ആസാം സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചേ
2.49 നാണ് സംഭവം. ഇടയാർ റോയൽ ഗ്ലാസ് ഫാക്ടറിയിൽ ടെംപറിംങ്ങ് മെഷീനിൽ റാന്നും .ട്രോളി സ്റ്റാൻഡി ലേക്ക് ഇറക്കി വച്ചിരുന്ന 7 വലിയ ഗ്ലാസ് പാളികൾ (11 അടി നീളം അടി വീതി 12 mm കനം ) മറിഞ്ഞ് വീണ് ടെംപറിങ്ങ് മെഷീൻ്റെ ഇടയിൽ പെട്ട് ധൻകുമാർ 20 ആണ് മരണപ്പെട്ടത്. ഇറക്കി വച്ച അവസാനത്തെ ഗ്ലാസ്സിൽ സ്റ്റിക്കർ ഒട്ടിക്കുമ്പോൾ ട്രോളി സ്റ്റാൻഡിന്റെ അടിഭാഗം ഒഴിഞ്ഞാണ് ഗ്ലാസ് പാളികൾ മറിഞ്ഞത്. 

കൂടെയുണ്ടായിന്ന സഹപ്രവർത്തകൻ സംഭവസ്ഥലത്ത് നിന്ന് മാറിയപ്പോഴാണ് അപകടം നടന്നത്. മൃതദേഹം കളമശ്ശേരി മെഡി.കോളേജിൽ . ബിനാനി പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. കമ്പനിയിലെ യന്ത്രങ്ങൾ, തൊഴിലാളികൾ എന്നിവയുടെ സഹായത്തോടെ ഗ്ലാസ് പാളികൾ മാറ്റി ആളെ പുറത്തെടുന്നു. ഏലൂർ നിലയത്തിൽ നിന്നും ഫയർ & റെസ്ക്യൂ ഓഫീസ്സർ എം.വി. സ്റ്റീഫന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എൻ ഷാനവാസ്, വി പി സ്വാഗത് , സി ചന്ദ്രൻ, പി സുനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Eng­lish Summary:A native of Assam had a trag­ic end after glass panes fell

You may also like this video

Exit mobile version