Site iconSite icon Janayugom Online

ശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടിയ കര്‍ണാടക സ്വദേശി മരിച്ചു

ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് വിവരം. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ കര്‍ണാടക രാം നഗര്‍ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്. ഉടന്‍ തന്നെ പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലെത്തിച്ചു.

ഇയാള്‍ക്ക് കൈക്കും കാലിനും പരുക്കേറ്റിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. എന്നാല്‍ സാരമുള്ള പരിക്കല്ലെന്നാണ് ഇയാള്‍ക്ക് എന്നായിരുന്നു സൂചന. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയല്‍ രേഖയില്‍ കുമാര്‍ എന്നാണ് പേരുള്ളത്. വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Exit mobile version