Site iconSite icon Janayugom Online

കാസർകോട് സ്വദേശി സൗദിയിൽ വെടിയേറ്റ്​ മരിച്ചു

ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട്​ മൻസിലിൽ എ എം ബഷീർ (42) ആണ് മരിച്ചത്. ശനിയാഴ്​ച രാത്രിയാണ്​ സംഭവം. താമസസസ്ഥലത്തിന്​ സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ശബ്​ദം കേട്ടെത്തിയവര്‍ നോക്കുമ്പോള്‍ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്ന ബഷീറിനെയാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ആരാണ്​ വെടിവെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്ന്​ നിൽക്കുന്നത്​ കാണുന്നുണ്ട്​. പൊലീസ്​ അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന്​ അൽപം മുമ്പ്​ തൊട്ടടുത്തെ സൂഖിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.
മൃതദേഹം ബീഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Exit mobile version