Site iconSite icon Janayugom Online

വെങ്കുളത്ത്മാട് വ്യൂ പോയിന്റിൽ നിന്ന് വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള വെങ്കുളത്ത്മാട് വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മണ്ടുപറമ്പ് തച്ചാഞ്ചേരി സ്വദേശി ജിതിൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം വിമാനത്താവളത്തിന്റെ കാഴ്ച കാണാൻ എത്തിയപ്പോഴായിരുന്നു അപകടം. വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണ ജിതിന്റെ കഴുത്തിൽ മരത്തിന്റെ കമ്പ് തറച്ചു കയറുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാൻ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് വെങ്കുളത്ത്മാട്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version