ഫിഫാ വേള്‍ഡ് കപ്പില്‍ ആരവം അലയടിക്കുമ്പോള്‍ ഫുഡ്‌ബോള്‍ ലോകകപ്പ് മാത്യക നിര്‍മ്മിച്ച് ആവേശത്തില്‍ പങ്കാളിയായി രാമക്കല്‍മേട് സ്വദേശി പ്രിന്‍സ് ഭൂവനേന്ദ്രന്‍. ആറര അടി ഉയരവും 120 കിലോ തൂക്കമുള്ള വലിയ ലോകകപ്പിന്റെ മാതൃകയാണ് രാമക്കല്‍മേട്, കാറ്റാടിപാടത്തെ സ്വവസതിയായ പ്രിയാ ഭവനില്‍ പ്രിന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ടാണ് കപ്പിന്റെ മാതൃക നിര്‍മ്മിച്ചത്. തന്റെ ജോലി കഴിഞ്ഞ് കിട്ടുന്ന ചുരുങ്ങിയ സമയമാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. സിമന്റ് ഉണങ്ങി വരുന്നതിനുള്ള താമസവും നിര്‍മ്മാണം പൂര്‍ത്തികരിക്കുവാന്‍ സമയമെടുത്തു.
സിമന്റും കമ്പിയും പ്ലാസ്‌ട്രോപാരീസം എന്നിവ ഉപയോഗിച്ചാണ്. മാത്യക നിര്‍മ്മിച്ചത്. ഫുഡ്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് മറ്റ് രാജ്യങ്ങളിലെ താരങ്ങളുടെ നിരവധി ഫ്്‌ളക്‌സുകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഫുഡ്‌ബോള്‍ ആരാധകര്‍ ഉയര്‍ത്തുന്നു. 130 കോടിയോളം ജനങ്ങളുള്ള ഇന്ത്യയ്ക്ക് ഒരു ഫുഡ്‌ബോള്‍ ടീമിനെ വളര്‍ത്തിയെടുത്ത് ലോക മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കഴിയാത്തതിലുള്ള ദു:ഖവും പ്രിന്‍സിനുണ്ട്. ഫുഡ്‌ബോളിനെ സ്‌നേഹിക്കുന്ന പ്രിന്‍സ് ഒരു ടീമിന്റെയും ആരാധകനല്ല. അതിനാലാണ് വേള്‍ഡ് കപ്പ് നിര്‍മ്മിച്ചത്. മുമ്പ് കാറ്റാടി യന്ത്രം, വിമാനം എന്നിവയുടെ മാതൃകകള്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് കലാം വേള്‍ഡ് റിക്കോര്‍ഡ്, ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്, എഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് എന്നിവ പ്രിന്‍സ് നേടിയിട്ടുണ്ട്. ഭാര്യ രെജിമോള്‍. മക്കള്‍ പ്രപഞ്ച് പ്രിന്‍സ്, ഭുവന
English Summary:A native of Ramakalmedu built a model of the World Cup at a height of six and a half feet
You may also like this video