ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ മുംബൈ തീരത്ത് അടിയന്തരമായി ഇറക്കി. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) മുംബൈയിൽ പതിവ് യാത്രയ്ക്കിടെയാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് മുംബൈ തീരത്തിന് സമീപം കടലിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്.
ഹെലികോപ്റ്ററിലെ മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി വ്യോമസേന അറിയിച്ചു. പറക്കലിനിടെ ഹെലികോപ്റ്ററിന് പെട്ടെന്ന് വൈദ്യുതി നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
English Summary: A naval helicopter was landed immediately
You may also like this video

