Site iconSite icon Janayugom Online

രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു

രാജസ്ഥാനില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. 15 പുതുമുഖങ്ങളുൾപ്പെടെ 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സച്ചിൻ പൈലറ്റ് വിഭാഗത്ത് നിന്നും 5 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്. മാസങ്ങള്‍ നീണ്ട തകര്‍ക്കങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്. 4 മണി മുതൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുത്തു. 

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ചാണ് സച്ചിന്റെ ഭാഗത്ത് നിന്നുള്ള നേതാക്കളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം സാധ്യമാക്കിയത്. സച്ചിൻ പൈലറ്റിന്റെ അനുനായികളായ ഹേമരം ചൗധരി, വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ബ്രിജേന്ദ്ര സിങ് ഒലയും മുരാരി ലാൽ മീണയും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. തർക്കങ്ങളിക്കിടെ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 

ENGLISH SUMMARY:A new cab­i­net takes office in Rajasthan
You may also like this video

Exit mobile version