Site iconSite icon Janayugom Online

ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ് രൂപീകരിച്ചു

ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ് രൂപീകരിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത് https://dhsekerala.gov.in/ എന്ന വെബ്സൈറ്റിനെയായിരുന്നു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയൊരു വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. https://www.hseportal.kerala.gov.in എന്ന വിലാസത്തിലുള്ള ഈ പുതിയ പോർട്ടൽ ഇന്ന് മുതൽ പ്രവർത്തിക്കും. ഹയർ സെക്കൻഡറിയിലെ അഡ്മിനിസ്‌ട്രേഷൻ, എക്‌സാം, ഫിനാൻസ്, അക്കാദമിക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുുകള്‍ ഇനി ഇവിടെ ലഭ്യമാകും. 

Exit mobile version