Site iconSite icon Janayugom Online

അരുണാചൽ പ്രദേശില്‍ കണ്ടെത്തിയ പുതിയ ഇനം തവളയ്ക്ക മുതിർന്ന മാധ്യമപ്രവർത്തകൻ ഇ സോമനാഥിന്റെ പേര്

അരുണാചൽ പ്രദേശില്‍ കണ്ടെത്തിയ പുതിയ ഇനം തവളയ്ക്ക മുതിർന്ന മാധ്യമപ്രവർത്തകൻ ഇ സോമനാഥിന്റെ പേര് നല്‍കി അധികൃതര്‍. പരിസ്ഥിതിയോടും പ്രകൃതിയോടും സോമനാഥൻ പുലർത്തിയ തീക്ഷ്ണമായ സ്നേഹത്തിനുള്ള സ്മരണാഞ്ജലിയായി തിവാരിഗാവി വനത്തിനുള്ളില്‍ കണ്ടെത്തിയ തവളയിനത്തിന് ഗവേഷകർ അദ്ദേഹത്തിന്റെ പേര് നൽകിയത്. ലെപ്റ്റോബ്രാച്ചിയം സോമാനി എന്നാണ് ഈ പുതിയ അതിഥിയുടെ ശാസ്ത്രീയ നാമം.

അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലുള്ള തിവാരിഗാവിലെ നിത്യഹരിത വനങ്ങളിൽ നിന്നാണ് ഈ തവളയെ കണ്ടെത്തിയത്. നീലക്കണ്ണുകൾ, വെള്ളി കലർന്ന ചാരനിറം അല്ലെങ്കില്‍ തവിട്ട് നിറം, ഏകദേശം 55 മില്ലീമീറ്റർ നീളം എന്നിവയാണ് ഇവരുടെ പ്രത്യേകതകൾ. 

Exit mobile version