Site iconSite icon Janayugom Online

എച്ച്ഐവിയുടെ പുതിയ വകഭേദം കണ്ടെത്തി; അതിവേഗം പകരുമെന്ന് ഗവേഷകർ

മനുഷ്യരിൽ എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവിയുടെ പുതിയ വകഭേദത്തെ കണ്ടെത്തി. നെതർലാൻഡിൽ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും. വൈറസ് ശരീരത്തിൽ എത്തിയ വ്യക്തിയിൽ എയ്ഡ്‌സിന്റെ ലക്ഷണങ്ങൾ വേഗം രൂപപ്പെടുമെന്നും ഫെബ്രുവരി രണ്ടിന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് എന്ന എച്ച്ഐവി മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. സിഡി4ന്റെ അളവ് വൻതോതിൽ കുറയാൻ വൈറസ് കാരണമാവും.

ശരിയായ ചികിൽസ ആദ്യഘട്ടത്തിൽ നൽകിയില്ലെങ്കിൽ എയ്ഡ്‌സ് എന്ന പ്രത്യേക ഘട്ടത്തിൽ എത്തും. വിബി വകഭേദത്തിന് മറ്റു വകഭേദങ്ങളെക്കാൾ രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

eng­lish sum­ma­ry; A new vari­ant of HIV has been discovered

you may also like this video;

Exit mobile version