Site iconSite icon Janayugom Online

നവജാതശിശുവിനെ ബസ്റ്റാന്‍ഡിലെ ടോയ്ലറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

newbornnewborn

ഹരിയാനയിലെ അംബാല കാന്ത് ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിൽ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. യാത്രക്കാരിയാണ് കുട്ടിയെ ടോയ്‌ലറ്റിന്റെ തറയിൽ കണ്ടെത്തിയത്, തുടർന്ന് യുവതി അധികൃതരെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു. വിഷയം അന്വേഷിക്കുകയാണെന്നും ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ള സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്യുമെന്നും അംബാല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാം കുമാർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ബിഹാർ സ്വദേശിനിയായ യാത്രക്കാരിയാണ് ടോയ്‌ലറ്റിൽ കുഞ്ഞിനെ ടവ്വലിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിന് നാലോ അഞ്ചോ ദിവസം പ്രായമുണ്ടെന്നും കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: A new­born baby was found aban­doned in a toi­let at a bus stand

You may also like this video

YouTube video player
Exit mobile version