Site iconSite icon Janayugom Online

നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയുടെ ജനലിലൂടെ എറിഞ്ഞുകൊന്നു; 19 കാരിയായ അമ്മ അറസ്റ്റില്‍

നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്ഞുകൊന്ന 19 കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. നവി മുംബൈയിലെ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ പാർക്കിംഗ് പരിസരത്ത് നവജാത ശിശു കിടക്കുന്നതായി കഴിഞ്ഞയാഴ്ച പട്രോളിംഗ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മതന്നെയാണ് അതിനെ വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തുന്നത്.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗര്‍ഭിണിയായ വിവരം പുറത്തറിയാതിരിക്കുന്നതിനാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഈ മാസം 12നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) ഉൾപ്പെടെയുള്ള കുറ്റങ്ങൾ യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: A new­born baby was thrown out of a hos­pi­tal bath­room win­dow; 19-year-old moth­er arrested

You may also like this video

Exit mobile version