യെലഹങ്കയിൽ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. സി സി ടി വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ ബാഗ് ഉപേക്ഷിച്ച വ്യക്തിയെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ അയൽവാസിയായ പെൺകുട്ടി നൽകിയ മാലിന്യ സഞ്ചി ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും താൻ നിരപരാധിയാണെന്നും അയാള്‍ പൊലീസില്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.
പച്ചക്കറി കച്ചവടക്കാരിയായ പെൺകുട്ടി അതേ പ്രദേശത്ത് താമസിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പ്രസവത്തിൽ കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചെതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

