Site iconSite icon Janayugom Online

നവജാതശിശുവിന്‍റെ ശരീരം തെരുവുനായകൾ ഭക്ഷിച്ച നിലയിൽ; ബന്ധുക്കളെന്ന് വലിച്ചെറിഞ്ഞതെന്ന് അധികൃതർ

ഉത്തര്‍പ്രദേശിലെ ലളിത് പുരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാഴ്ച കണ്ടവര്‍ തെരുവ് നായകളെ ഓടിച്ചപ്പോഴേക്കും ശരീരം ഭാഗികമായി നായകള്‍ ഭക്ഷിച്ചിരുന്നു. ചൊവ്വാഴ്ച ലളിത്പുര്‍ മെഡിക്കല്‍ കോളജിലാണ് സഭവം. അതേസമയം നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. കുടുംബത്തിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി ഒമ്പതിനാണ് ലളിത്പുര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുട്ടി ജനിച്ചത്. 

ആവശ്യമായ ശരീരഭാരം ഇല്ലാതിരുന്ന കുട്ടിയെ അസുഖങ്ങള്‍ കാരണം സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലേക്ക് (എസ്എന്‍സിയു)മാറ്റുകയായിരുന്നു. ജന്മനാ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. മീനാക്ഷി സിങ് പറഞ്ഞു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയില്ലായിരുന്നുവെന്നും പറഞ്ഞു. കുട്ടിയുടെ തല 1.3 കിലോഗ്രാം തൂക്കവും കുട്ടിയുടെ തല ശരിയായി വികസിച്ചിരുന്നില്ല, നട്ടെല്ലും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. എസ്എന്‍സിയുവിലേക്ക് മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്ന കുട്ടി അന്ന് വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. 

മൃതശരീരം കുട്ടിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും കുട്ടിയുടെ അമ്മായി മൃതശരീരം ഒപ്പിട്ടുവാങ്ങിയതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ തലയില്ലാത്ത ശരീരം മാത്രമാണ് ബാക്കിയായത്. കുട്ടിയുടെ ബന്ധുക്കള്‍ ശരീരം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നത്. ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് കുഞ്ഞിനെ തിരിച്ചറിയാനായതെന്നും അവര്‍ പറഞ്ഞു.

Exit mobile version