Site iconSite icon Janayugom Online

തീർഥാടന കേന്ദ്രം സന്ദർശിച്ച് മടങ്ങുകയായിരുന്ന നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

policepolice

കർണാടകയിലെ തീർഥാടന കേന്ദ്രം സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള നവദമ്പതികൾ ബെലഗാവി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മുദലഗി താലൂക്കിന് സമീപമുള്ള ഹല്ലുരു ഗ്രാമത്തിലാണ് സംഭവം.

ഇന്ദ്രജിത്ത് മോഹൻ ദമ്മനാഗി (27), കല്യാണി ഇന്ദ്രജിത്ത് ദമ്മനാഗി (24) എന്നിവരാണ് മരിച്ചത്.10 ദിവസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ബദാമിയിലെ ബനശങ്കരി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. സംസ്ഥാന പാതയിൽ നിപ്പാണിക്കും മുധോളിനും ഇടയിലാണ് അപകടം.

ദമ്പതികൾ സഞ്ചരിച്ച കാറിൽ ടാങ്കർ ഇടിക്കുകയായിരുന്നു അപകടമുണ്ടായതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A new­ly mar­ried cou­ple died in a car acci­dent while return­ing from a pilgrimage

You may also like this video

Exit mobile version