Site icon Janayugom Online

വീടിന്റെ മേല്‍ക്കൂരയുടെ പാളി അടര്‍ന്നുവീണ് ഒമ്പത് മാസം പ്രായമായ കുട്ടി മരിച്ചു

വീടിന്റെ മേല്‍ക്കൂരയുടെ ഒരു പാളി അടര്‍ന്നുവീണ് ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ഡല്‍ഹിയിലെ സ്വരൂപ് നഗര്‍ പ്രദേശത്താണ് സംഭവം. ആണ്‍കുട്ടിയാണ് മരിച്ചത്. സംഭവസമയത്ത് കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെ മൂന്നുപേരാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അഞ്ചലിനും ഒമ്പത് വയസുകാരനായ സിദ്ധിക്കും പരിക്കേറ്റിട്ടുണ്ട്.

കുഞ്ഞ് മരിച്ചതില്‍ വീടിന്റെ ഉടമ റണ്‍ബീര്‍ സിങ് റാണ(56) യെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A nine-month-old baby boy has died after the roof of his house collapsed

You may like this video also

Exit mobile version