Site iconSite icon Janayugom Online

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍പ്പെട്ട് ഒമ്പതുവയസുകാരന് ദാരുണാന്ത്യം

liftlift

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുരുങ്ങി ഒമ്പതുവയസുകാരന്‍ മരിച്ചു. പടിഞ്ഞാറൻ ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. അഞ്ച് നിലകളുള്ള ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങിയാണ് ഒമ്പതുവയസുകാരന്‍ മരിച്ചത്. മുകളിലെ നിലയിലേക്ക് പോകാൻ ബട്ടണിൽ അമർത്തിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ലിഫ്റ്റ് ഗ്രൗണ്ടിനും ഒന്നാം നിലയ്ക്കും ഇടയിൽ കുടുങ്ങിയപ്പോൾ കുട്ടിയുടെ നെഞ്ച് വാതിലുകൾക്കിടയിൽ ഞെരുങ്ങുകയും നെഞ്ചിൽ ആഴത്തിൽ മുറിവേൽക്കുകയുമായിരുന്നു.

മാര്‍ച്ച് 24നാണ് കുട്ടിയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫ്ലാറ്റിലെ അലക്കു ജോലിക്കാരിയുടെ മകനാണ് മരിച്ച കുട്ടി. വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ അമ്മ പോയപ്പോള്‍ പുറകെ പോയതാണ് കുട്ടി. അതേസമയം കുട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് അമ്മ അറിഞ്ഞിരുന്നില്ല.

Eng­lish Sum­ma­ry: A nine-year-old boy met a trag­ic end after falling between the doors of the lift

You may also like this video

Exit mobile version