അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. അട്ടപ്പാടി കണ്ടിയൂരിലെ സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ രവി(35) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതേഫാമിലെ ജീവനക്കാരനായ അസം സ്വദേശി ഇസ്ലാമാണ് കൊല നടത്തിയതെന്നാണ് സംശയം. സംഭവ ശേഷം അസം സ്വദേശി ഇസ്ലാമിനെയും ഭാര്യയെയും കാണാനില്ല. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

