തൃശൂർ തൃപ്രയാറിൽ ഒന്നേകാല്‍ വയസ്സുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് സുൽത്താൻ പള്ളിക്കു സമീപം ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം, വീടിനുമുന്നിൽ വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary:A one-and-a-half-year-old boy fell into a stream and died in Thrissur
You may also like this video