തിരുവനന്തപുരം കാട്ടാക്കടയില്‍ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പ്രതിമഞ്ജുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീകണ്ഠന്‍-സിന്ധു ദമ്പതികളുടെ മകന്‍ അനന്തന്‍ ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മഞ്ജു കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. മഞ്ജു മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു.
ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായതോടെ അവിവാഹിതയായ ചേച്ചിയെ ശ്രീകണ്ഠൻ വിവാഹം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു
English Summary:
A one-and-a-half-year-old boy was killed by his mother’s sister in a well
You may also like this video: