കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ് നാവിളിന്ചോലയ്ക്കു സമീപം പിക്കപ് വാനും ഓട്ടോയും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മംഗലംഡാം ആനക്കുഴിപ്പാടം തോട്ടിങ്ങല്‍ അജീഷിന്റെ മകന് അജിനേഷാണ് മരിച്ചത്. അജീഷിന്റെ ഭാര്യ ജാസ്മിന് (21) ജാസ്മിന്റെ മാതാപിതാക്കളായ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് തോണപ്ലാക്കല് ജോണ്‍ (60), സിസിലി (39) ഓട്ടോ ഡ്രൈവര്‍ ബിനു (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ നെന്മാറയിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
നാവിളിന്ചോലയ്ക്ക് സമീപം ഞായറാഴ്ച പകല്‍ 12.30നാണ് അപകടം. ഗര്‍ഭിണിയായ ജാസ്മിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പ്രസവത്തിന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിക്കപ് ഇടിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. ഓട്ടോയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് കുട്ടി മരിച്ചത്.
English Summary: A one-year-old boy di-ed in road accident
You may also like this video