പാലക്കാട് മണ്ണാർക്കാട് ചന്തപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ മകൻ ഹനനാണ് പൊള്ളലേറ്റത്. മകനുമായി ഒന്നിച്ച് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. വണ്ടി നിർത്തിയിട്ട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്കൂട്ടറിന്റെ താഴെ ഭാഗത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. സ്കൂട്ടറിന്റെ ഫൂട്ട് സ്പേസിൽ നിൽക്കുകയായിരുന്ന ഹനാന്റെ കാലിലേക്കും തീ പടർന്നുകയറുകയായിരുന്നു. തുടർന്ന് ഓടി മാറിയതിനാൽ കൂടുതൽ പരുക്കുകൾ ഉണ്ടായില്ല. പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ സ്കൂട്ടറിൽ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ചു; 6 വയസ്സുകാരന് പൊള്ളലേറ്റു
