Site iconSite icon Janayugom Online

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമം; കായംകുളത്ത് യാത്രക്കാരന്റെ കൈ അറ്റു പോയി

ഓടുന്ന ട്രെയിനില്‍ ചാടിക്കയറിയ ആളുടെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയാണ് അപകടം. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന നാഗ്പൂർ സ്വദേശി രവിയ്ക്കാണ് പരിക്കേറ്റത്.

ട്രെയിൻ കായംകുളം സ്റ്റേഷനിൽ നിർത്തിയപ്പോൾ വെള്ളം വാങ്ങാനാണ് ഇയാൾ ഇറങ്ങിയത്. സ്വന്തം നാട്ടിലേക്കായിരുന്നു യാത്ര. ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറുന്നതിനിടെ അപകടം ഉണ്ടായി ഇടത്തേ കൈ അറ്റുപോവുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചു. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസിൽ ഒപ്പം കൊണ്ടുപോകുന്നുണ്ട്.

Eng­lish Sum­ma­ry: A pas­sen­ger who tried to jump on a mov­ing train was injured
You may also like this video

YouTube video player
Exit mobile version