Site iconSite icon Janayugom Online

പേയിംങ് ​ഗസ്റ്റായ മെഡിസിൻ വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; 16കാരനെതിരെ കേസ്

വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 16കാരനെതിരെ കേസ്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവം. ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 

മെഡിസിൻ വിദ്യാർത്ഥിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. പേയിങ് ​ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16‑കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു.

ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ പരാതിയിൽ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന്‍ എസ് ഐ എം കെ പവനന്‍ പറഞ്ഞു.

Eng­lish Sum­ma­ry; A pay­ing guest med­ical stu­den­t’s bath­room was filmed; Case against 16 year old

You may also like this video

Exit mobile version