Site icon Janayugom Online

ഉള്‍ഫ സമാധാന കരാറില്‍ ഒപ്പിട്ടു

അസമില്‍ പ്രവര്‍ത്തിക്കുന്ന സായുധ വിഘടനവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) സമാധാനക്കരാറില്‍ ഒപ്പിട്ടു. കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയുമായി ത്രികക്ഷി സമാധാനകരാറാണ് നിലവില്‍വരിക. ഇതോടെ വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ വിമത ഗ്രൂപ്പുകളിലൊന്നാണ് പൊതുസമൂഹത്തിന്റെ ഭാഗമാകുന്നത്.

12 വര്‍ഷത്തിലേറെയായി അരബിന്ദ രാജ്‌ഖോവയുടെ നേതൃത്വത്തിലുള്ള സംഘവുമായി കേന്ദ്രസര്‍ക്കാര്‍ നിരുപാധിക ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. അതേസമയം പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗം ചര്‍ച്ചകളോട് സഹകരിച്ചിരുന്നില്ല. ഉള്‍ഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി നിറവേറ്റുന്നത് കേന്ദ്രം ഉറപ്പാക്കുമെന്നും സംഘടന എന്ന നിലയില്‍ ഉള്‍ഫയെ പിരിച്ചുവിടുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 

Eng­lish Summary;a peace treaty was signed in assam
You may also like this video 

Exit mobile version