Site iconSite icon Janayugom Online

ഉയർന്ന ജുഡീഷ്യറിയിലുള്ള വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു; കേസിൽ നിന്ന് പിന്മാറി ജഡ്ജി

ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജി പിന്മാറി. ​ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിൽ നിന്നും ഒഴിഞ്ഞത്. ഒരു പ്രത്യേക കക്ഷിക്ക് അനുകൂലമായ ഉത്തരവ് ആവശ്യപ്പെട്ട് ഉന്നത ജുഡീഷ്യറിയിലെ ഒരു അംഗം സമീപിച്ചതിനെത്തുടർന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ചെന്നൈ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് കേസിൽ നിന്ന് പിന്മാറിയത്. സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷം പിന്മാറുകയായിരുന്നു. ഫോൺ സന്ദേശം അഭിഭാഷകരെ കാണിച്ചു. ഇതോടെ സംഭവം വിവാദമായി.

ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് ഇടപെടൽ നടന്നത്. ജതീന്ദ്രനാഥ് സ്വെയ്ൻ ഉൾപ്പെടുന്ന ബെഞ്ച്, ഇതിൽ ദുഃഖം പ്രകടിപ്പിച്ചു. കേസ് കേൾക്കാൻ മറ്റൊരു ബെഞ്ചിനെ നാമനിർദ്ദേശം ചെയ്യുന്നതിനായി വിഷയം NCLAT ചെയർപേഴ്‌സണിന് മുന്നിൽ വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

Exit mobile version