Site iconSite icon Janayugom Online

141 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

വളപട്ടണം പോലീസ് പട്രോളിംഗ് നടത്തിവരവെ വിൽപനയ്ക്കെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. ചിറക്കൽ കൊല്ലറത്തിങ്കൽ എകെജി റോഡിലെ രമേശൻ ആണ്(60) അറസ്റ്റിലായത്. വളപട്ടണം എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലറിത്തിങ്കൽ എകെജി റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. പോലീസ് പ്രദേശത്ത് പട്രോളിംഗ് നടത്തുമ്പോൾ സംശാസ്പദമായി കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നം കണ്ടെടുത്തത്. പ്രദേശത്ത് വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.

Exit mobile version