തൊടുപുഴയില്‍ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇടവെട്ടി പാറമടയില്‍ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ മിന്നവേറ്റാണ് പൂപ്പാറ സ്വദേശി രാജ മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നൽ ഉണ്ടായത്. പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിക്ക് കഴിഞ്ഞ് തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നലുണ്ടായത്. ഉടൻ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary; A person who was struck by lightning in Thodupuzha died; Eight people are under treatment
You may also like this video