പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊല്പപെടുത്തി, തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഞെട്ടിക്കുന്ന സംഭവം.രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് മുനിരാജ് പെണ്‍കുട്ടിയെ ആക്രമിച്ചത്.
സ്‌കൂളിലേക്കുള്ള വഴിയില്‍ പതിയിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. പ്രതി മുനിരാജ് ശാലിനിയോട് നിരവധിതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായാണ് വിവരം. പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചിരുന്നു. ശല്യം സഹിക്കവയ്യാതെ ശാലിനി കഴിഞ്ഞദിവസം അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ ചൊവ്വാഴ്ച വൈകീയിട്ട് മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നല്‍കി. ഇതിനുപിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതെന്ന് പൊലീസ് പറഞ്ഞു
