Site iconSite icon Janayugom Online

പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനവുമായി കൂട്ടിയിടിച്ചു; അബിൻവർക്കിയും ലിജുവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കോണ്‍ഗ്രസ് നേതാക്കളായ എം ലിജു, അബിന്‍ വര്‍ക്കി എന്നിവര്‍ സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കൊല്ലം കൊട്ടാരക്കര വയക്കലില്‍വെച്ചായിരുന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. പൊലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഇവരുടേതടക്കമുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കൾക്ക് പരിക്കില്ല. എന്നാല്‍ കോട്ടയം സ്വദേശികളായ കാര്‍ യാത്രികര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പരിക്കേറ്റ പൊലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version