Site iconSite icon Janayugom Online

ബ്രസീല്‍ പ്രസിഡന്റിനെ പരിഹസിച്ചുള്ള പോസ്റ്റ്: ഇസ്രയേല്‍ വിദേശകാര്യമന്ത്രിക്കെതിരെ എക്സില്‍ വ്യാപക വിമര്‍ശനം

ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വയെ പരിഹസിച്ച് കൊണ്ട് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എക്‌സില്‍ പങ്കുവെച്ച ചിത്രം വിവാദമാകുന്നു. പ്രത്യക്ഷത്തില്‍ ഇസ്രയേല്‍ ബ്രസീല്‍ സൗഹൃദത്തെ സൂചിപ്പിക്കുന്ന ചിത്രമാണ് കാറ്റ്‌സ് പങ്കുവെച്ചത്.തങ്ങളുടെ ആളുകളെ വേര്‍തിരിക്കാന്‍ നിങ്ങള്‍ക്ക് പോലും സാധിക്കില്ലെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് കാറ്റ്സ് ലുല ഡാ സില്‍വയോട് പറഞ്ഞു.

ഒറ്റ നോട്ടത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഇസ്രയേല്‍ ബ്രസീല്‍ ജനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെങ്കിലും ബ്രസീലുകാർ കൂടെ നിന്ന് ചതിക്കുന്നവരാണെന്ന സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നത്. ഒറ്റനോട്ടത്തില്‍ ബ്രസീലിയന്‍ ടിഷെര്‍ട്ട് ധരിച്ചവര്‍ ഇസ്രയേലികളോട് കൈ ചേര്‍ത്ത് നില്‍ക്കുന്നതായാണ് തോന്നുക.

എന്നാല്‍ ബ്രസീലുകാര്‍ ഇസ്രയേലികളെ തെറ്റുദ്ധരിപ്പിച്ച് കൈകള്‍ പിന്നിലേക്ക് കെട്ടിവെച്ചാണ് നിൽക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തില്‍ ഇസ്രയേലിന്റെയും ബ്രസീലിന്റെയും പതാകകള്‍ തെറ്റായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന ആളുകളുടെ മുഖങ്ങള്‍ മനുഷ്യ മുഖങ്ങളായി തോന്നുന്നുമില്ല.

കാറ്റ്‌സ് പങ്കുവെച്ച് ചിക്രത്തെ വിമര്‍ശിച്ചും ലുല ഡാ സില്‍വയെ പിന്തുണച്ചും നിരവധി ബ്രസീൽ പൗരന്‍മാരാണ് എക്‌സിലൂടെ രംഗത്തെത്തിയത്. ബ്രസീല്‍ പതാകയിലെ ‘ഓര്‍ഡറും പ്രോഗസും’ എന്ന് അർത്ഥം വരുന്ന വാക്കുകള്‍ തെറ്റായി എഴുതിയതിനെതിരെയും വ്യപക പ്രതിഷേധം ഉയരുന്നുണ്ട്. പതാകയില്‍ വരുത്തിയ തെറ്റ് കുറ്റകരാമായ കാര്യമാണെന്നാണ് ചില ബ്രസീല്‍ പൗരന്‍മാര്‍ പറഞ്ഞു.

Eng­lish Summary:
A post mock­ing the pres­i­dent of Brazil: Israel’s for­eign min­is­ter is wide­ly crit­i­cized on X

You may also like this video:

Exit mobile version