Site icon Janayugom Online

എറണാകുളത്ത് ഭര്‍തൃഗൃഹത്തില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്തു

amala

എറണാകുളത്ത് ഭര്‍തൃഗൃഹത്തില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്തു.രണ്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം പറവൂരിലാണ് സംഭവം. ഭർത്താവ് രഞ്ജിത്ത് പറവൂരിൽ ഓട്ടോ ഡ്രൈവറാണ്.അമല ഗർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നില്ലെന്നും വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും അമലയുടെ ബന്ധുക്കൾ ആരോപിച്ചു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: A preg­nant woman com­mit­ted sui­cide at her hus­band’s house in Ernakulam

You may like this video also

Exit mobile version